balwinder-singh

തൻതരൺ (പഞ്ചാബ്): പഞ്ചാബിൽ ഭീകരപ്രവർത്തനം തുടങ്ങിയ കാലത്ത് തന്നെ അവർക്കെതിരെ പോരാടിയ സംഘത്തിലുണ്ടായിരുന്ന ഭടനും ശൗര്യചക്ര ജേതാവുമായ ബൽവീന്ദർ സിംഗ് സന്ധു (62) അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു മരിച്ചു. 42ലേറെ തവണ ഭീകരരുടെ ആക്രമണത്തിനിരയായിട്ടുള്ള ബൽവീന്ദർ ഇന്നലെ താൻ നടത്തുന്ന സ്കൂളിന്റെ ഗേറ്റ് തുറക്കുമ്പോൾ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്ങൾക്ക് വ്യക്തിപരമായി ആരോടും ശത്രുതയില്ലെന്നും ഭീകരർ പകതീർത്തതാണെന്നും അദ്ദേഹത്തിന്റെ ഭാര്യ ജഗദിഷ് കൗർ പറഞ്ഞു.