
മലയാളത്തിന്റെ പ്രിയനടി മിയ ജോർജ് വിവാഹശേഷം വെളളിത്തിരയിലേക്ക് മടങ്ങി വരികയാണ്. ശക്തമായ ടൈറ്റിൽ റോൾ കഥാപാത്രമാണ് പുതിയ ചിത്രത്തിൽ മിയയുടേത്. നവീൻ ജോൺ കഥയെഴുതി സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന സി ഐ ഡി ഷീല എന്ന ചിത്രത്തിൽ ആദ്യമായി ടൈറ്റിൽ റോളിലെത്തുകയാണ് മിയ. ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. ഇര എന്ന ചിത്രത്തിന് ശേഷം നവീൻജോണും സൈജു എസ്.എസും ഒന്നിച്ച് പ്രവർത്തിക്കുന്ന ചിത്രമാണ് സി ഐ ഡി ഷീല.
ഒരു വാട്‌സാപ്പ് ചാറ്റിന്റെ വരികൾക്ക് ശേഷം നായികയെ അവതരിപ്പിക്കുന്നത് മോഷൻ പോസ്‌റ്ററിൽ കാണാം. കൊല്ലപ്പളളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പളളി നർമ്മിച്ച് രാജീവ് വിജയ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രകാശ് അലക്‌സാണ്.