
ജെയിംസ് കാമറൂൺ സംവിധാനം ചെയ് ടെർമിനേറ്റർ ഡാർക് ഫേറ്റ് ഇന്ന് ഉച്ചയ്ക്ക് 12നും രാത്രി 9നും സ്റ്റാർ മൂവീസിൽ സംപ്രേക്ഷണം ചെയ്യും. 1991ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ടെർമിനേറ്റർ ജഡ്ജ് മെന്റ് ഡേയുടെ ഏറ്റവും പുതിയ ഭാഗമാണ് ഡാർക് ഫേറ്റ്. അർണോൾഡ് ഷ്വാസ് നെഗറും ലിൻഡ ഹാമിൽട്ടണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ മക്കെൻസി ഡേവിസ്, നതാലിയ റെയ്സ് , ഡീഗോ ബൊനെറ്റ എന്നിവരാണ് മറ്റു താരങ്ങൾ. ആറു സിനിമകളിലൂടെ 35 വർഷം പിന്നിട്ട ടെർമിനേറ്റർ ഫ്രാഞ്ചൈസി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ആവേശമാണ്.