sivasankar

തിരുവനന്തപുരം: കസ്റ്റംസ് നിർദേശത്തെ തുടർന്ന് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റവെ ആശുപത്രി ജീവനക്കാരനും മാദ്ധ്യമപ്രവർത്തകരും തമ്മിൽ സംഘർഷം. ശിവശങ്കറിനെ ആംബുലൻസിലേക്ക് കയറ്റുന്ന ദൃശ്യം പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകർക്ക് നേരെ ഒരു പ്രകോപനവുമില്ലാതെയാണ് ജീവനക്കാരൻ തട്ടിക്കയറിയത്. ദൃശ്യം പകർത്താൻ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു ഇയാളുടെ കൈയ്യേറ്റം. സംഭവത്തിൽ ഒരു മാദ്ധ്യമപ്രവർത്തകന് പരിക്കേറ്റു.

മാദ്ധ്യമപ്രവർത്തകരുടെ കൈയ്യിലുളള സ്റ്റിൽ ക്യാമറകൾ തട്ടികളയാനുളള ശ്രമവും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായി. ആംബുലൻസ് ശിവശങ്കറിനേയും കൊണ്ട് ആശുപത്രിയിൽ നിന്നും തിരിച്ചതിന് പിന്നാലെ ഇയാൾ ആശുപത്രിക്കകത്തേക്ക് ഓടി ഒളിക്കുകയായിരുന്നു. മാദ്ധ്യമപ്രവർത്തകർ ജീവനക്കാരനെതിരെ പൊലീസിന് പരാതി എഴുതി നൽകിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് മാദ്ധ്യമപ്രവർത്തകർക്ക് ഉറപ്പ് നൽകി. ശിവശങ്കറിന്റെ ഭാര്യ ഇതേ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറാണ്.