a

അമൽഷാ, ഗോവിന്ദ പൈ, ഗൗരവ് മേനോൻ, മിനോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന ഫോർ കൊച്ചിയിൽ ആരംഭിച്ചു. പറവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് അമൽ ഷായും ഗോവിന്ദ പൈയും.മമിത ബൈജു ആണ് നായിക. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ സിദ്ധിഖ്, ജോണി ആ ന്റണി, സുരേഷ് കൃഷ്ണ, അലൻസിയർ, സാധിക,ഗോപിക രമേശ് , പ്രശാന്ത് അലക് സാണ്ടർ എന്നിവരാണ് മറ്റു താരങ്ങൾ. വിധു ശങ്കർ, വൈശാഖ് എന്നിവർ ചേർന്നാണ് രചന. പ്രകാശ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി. കെ ഹരിനാരായണൻ, സന്തോഷ് വർമ്മ എന്നിവരുടേതാണ് ഗാനങ്ങൾ. സംഗീതം ബിജിബാൽ.