adwaith-

തൃശൂര്‍: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി വടക്കാഞ്ചേരി സ്വദേശി അദ്വൈത് കൃഷ്ണ എസ്. 720 ല്‍ 702 മാര്‍ക്ക് നേടിയാണ് അദ്വൈത് കൃഷ്ണ ഈ നേട്ടം കൈവരിച്ചത്. പൂങ്കുന്നം റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസിലെ വിദ്യാര്‍ത്ഥിയായിരുന്നു. തൃശൂര്‍ ജില്ല ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് വടക്കാഞ്ചേരി ഓട്ടുപാറ - പരുത്തിപ്ര ഹരിചന്ദനത്തില്‍ ഡോ. സുരേന്ദ്രന്‍ സി പിയുടെയും എം. മഞ്ജുവിന്റെയും പുത്രനാണ്. ദേവനാരായണന്‍ സഹോദരനാണ്.