
ചെന്നൈ: പാർട്ടി പ്രസിഡന്റും നടനുമായ കമലഹാസനെ മുഖ്യമന്ത്രി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ മക്കൾ നീതി മയ്യം നിർവാഹക സമിതി യോഗം തീരുമാനിച്ചു. സഖ്യം, വിവിധ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ എന്നിവയെക്കുറിച്ച് തീരുമാനിക്കാൻ കമലഹാസനെ യോഗം ചുമതലപ്പെടുത്തി. കന്യാകുമാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും മത്സരിക്കും.
സമാന മനസ്കരായ പാർട്ടികളുമായി സഖ്യമാകാമെന്നു പാർട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
രജനീകാന്ത് പാർട്ടി പ്രഖ്യാപിച്ചാൽ, വെള്ളിത്തിരയിൽ വൻ ഹിറ്റായ രജനി-കമൽ സഖ്യം രാഷ്ട്രീയത്തിലുമുണ്ടാകുമോയെന്ന ചർച്ച തമിഴ്നാട്ടിൽ ഏറെക്കാലമായുണ്ട്. ഇരുവരും ഇതുവരെ സഖ്യ സാദ്ധ്യത തള്ളിയിട്ടില്ല.
താൻ മുഖ്യമന്ത്രിയാകാനില്ലെന്നും യോഗ്യനായ ആളെ ആ കസേരയിലിരുത്തുകയാണു ലക്ഷ്യമെന്നും രജനി പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ, അണ്ണാ ഡി.എം.കെ മുന്നണിയിൽ അതൃപ്തരായ ചെറു കക്ഷികളേയും മക്കൾ നീതി മയ്യം ലക്ഷ്യമിടുന്നുണ്ട്.