
ഇടുക്കി: സാനിറ്റൈസർ നിർമ്മാണത്തിനുളള സ്‌പിരിറ്റ് കഴിച്ചയാൾ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് മരിച്ചത്. 72വയസായിരുന്നു. ഇയാൾ ഹോം സ്റ്റേ ഉടമയാണ്. ചിത്തിരപുരത്തെ ഹോംസ്റ്റേയിൽ തങ്കപ്പനേയും മറ്റ് രണ്ട് പേരേയും സാനിറ്റൈസർ കുടിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ആമസോൺ വഴി തങ്കപ്പന്റെ സുഹൃത്തായ മനോജാണ് സ്‌പിരിറ്ര് വാങ്ങിയത്. ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ഉപയോഗിച്ച സ്‌പിരിറ്റിന്റെ ബാക്കി കണ്ടെത്തിയിരുന്നു. സ്‌പിരിറ്റ് കുടിച്ച തങ്കപ്പനും ഡ്രൈവർ ജോബിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മനോജിന് കണ്ണിന്റെ കാഴ്ച മങ്ങുകയുമായിരുന്നു.
ഭക്ഷ്യവിഷ ബാധയെന്നാണ് ആദ്യം കരതിയതെങ്കിലും സ്‌പിരിറ്റ് കഴിച്ച കാര്യം പിന്നീട് ഇവർ പറയുകയായിരുന്നു. തുടർന്ന് മനോജിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ മനോജിന്റെ കാഴ്‌ച ഭാഗികമായി നഷ്‌ടമാവുകയും ജോബി കഴിഞ്ഞ ആഴ്ചയോടെ മരിക്കുകയുമായിരുന്നു.