forex

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിന്റെ റെക്കാഡ് കുതിപ്പ് തുടരുന്നു. ഒക്‌ടോബർ ഒമ്പതിന് സമാപിച്ച ആഴ്‌ചയിൽ 586.7 കോടി ഡോളറിന്റെ വർദ്ധനയുമായി ശേഖരം പുതിയ ഉയരമായ 55,150.5 കോടി ഡോളറിലെത്തി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ 361.8 കോടി ഡോളറിന്റെ വർദ്ധനയും ഉണ്ടായിരുന്നു.

വിദേശ നാണയ ആസ്‌തി 573.7 കോടി ഡോളർ ഉയർന്ന് 50,878.3 കോടി ഡോളറായി. 11.3 കോടി ഡോളർ വർദ്ധനയുമായി 3,659.8 കോടി ഡോളറാണ് കരുതൽ സ്വർണ ശേഖരം.