thailand-protest

ബാങ്കോക്ക്: മാസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ കഴിഞ്ഞ ദിവസം തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും തെരുവുകളിൽ പ്രതിഷേധം അടങ്ങുന്നില്ല. താ‌യ്ലാൻഡ് രാജാവായ മഹാവജിറലോങ്കോണിന്റെ ഭരണത്തിനെതിരെയാണ് പ്രതിഷേധം. വെള്ളിയാഴ്ച സെൻട്രൽ ബാങ്കോക്കിലുണ്ടായ പ്രതിഷേധത്തിനു നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. നഗരത്തിലെ ഷോപ്പിംഗ് മാളിന് മുന്നിൽ 2000ത്തിലധികം പേരാണ് ഒത്തുകൂടിയത്. അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളെ വിട്ടയക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.ഇത്തരത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി. പലയിടങ്ങളിലും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. വ്യാഴാഴ്ചയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ നാലു പേർ സംഘം ചേരുന്നത് നിരോധിച്ചു. മാദ്ധ്യമങ്ങൾക്കടക്കം നിയന്ത്രണമുണ്ട്.