python

ബ്രിസ്‌ബേൺ: ബ്രിസ്‌ബേണിലെ ഫെർണി ഗ്രോവിൽ യുവതിയുടെ കാലിൽ രണ്ട് മീറ്ററോളം നീളമുള്ള പെരുമ്പാമ്പ് ചുറ്റിപിടിച്ചു. മണിക്കൂറുകൾക്ക് ശേഷം അതിസാഹസികമായി പെരുമ്പാമ്പിനെ പൊലീസ് എടുത്തുമാറ്റി.

രക്ഷാപ്രവർത്തനത്തിനിടെ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പൊലീസുകാർ തന്നെയാണ് പുറത്തുവിട്ടത്.
പൊലീസുകാർ എത്തിയപ്പോൾ കാലിൽ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിന്റെ തലയിൽ യുവതി മുറുകെ പിടിച്ചിരിക്കുകയായിരുന്നു. യുവതിയോട് എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടോയെന്ന് പൊലീസുകാർ ചോദിക്കുന്നുണ്ടായിരുന്നു.

പാമ്പിനെ കാലിൽ നിന്നും എടുത്തുമാറ്റിയ ശേഷം യുവതി നടക്കുന്നതായി വീഡിയോയിൽ കാണാം.