covid

അബുദാബി: കൊവിഡ് വാക്സിന്റെ ഡോസ് സ്വീകരിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയിദ് അൽ നഹ്യാൻ. അദ്ദേഹം തന്നെയാണ് ഇതിന്റെ വിശദാംശങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.

ആരോഗ്യ പ്രവർത്തക മന്ത്രിയുടെ കൈകളിൽ വാക്സിൻ കുത്തുന്നതിന്റെ ചിത്രമാണ് പഴയ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി കൊവിഡ് വാക്സിനേഷൻ എന്ന ട്വീറ്റിനോടൊപ്പം അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

യു.എ.ഇ കഴിഞ്ഞ മാസം രാജ്യത്ത് പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വാക്സിൻ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.