diesel

ന്യൂഡൽഹി: ഇന്ത്യയിൽ ഡീസൽ വില്പന കൊവിഡിന് മുമ്പത്തെ നിലയിലേക്ക് തിരിച്ചെത്തി. ഒക്‌ടോബറിൽ 2.65 മില്യൺ ടൺ ഡീസൽ വിറ്റഴിഞ്ഞു. മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പത്തെ വില്പനയ്ക്ക് തുല്യമാണിത്. സെപ്‌തംബറിനേക്കാൾ 24 ശതമാനവും 2019 ഒക്‌ടോബറിനേക്കാൾ 8.8 ശതമാനവും അധികമാണിത്.