
സംസ്ഥാനത്ത് കൊവിഡ് ആന്റിജൻ പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നു. സർക്കാർ കണക്കനുസരിച്ച് കഴിഞ്ഞ നാലു ദിവസങ്ങളിലായി പതിനായിരം മുതൽ പതിനയ്യായിരം വരെ ആന്റിജൻ ടെസ്റ്റാണ് കുറച്ചത്. ആർ .ടി. പി. സി. ആർ പരിശോധന കൂട്ടുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഈ ആഴ്ച അതും പകുതിയായി കുറഞ്ഞു. പരിശോധന കുറഞ്ഞതിന്റെ കാരണം സർക്കാർ ഇതു വരെ വ്യക്തമാക്കിയിട്ടില്ല.