
ജനനം മുതൽ മരണം വരെയുള്ള പെണ്ണിന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന ഷോർട്ട് ഫിലിം ശ്രദ്ധ നേടുന്നു. ചലച്ചിത്ര വിദ്യാർത്ഥിയായ ആദിത്യ പട്ടേൽ സംവിധാനം ചെയ്ത 'സെൻട്രിഫ്യൂഗൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് യൂട്യൂബ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
ഒരു പെൺകുട്ടിയുടെ ജനനം മുതൽ അവളുടെ കാലുകളെ പിന്തുടർന്നുകൊണ്ട് കഥ പറയുന്ന കഥനശൈലിയാണ് ആദിത്യ തന്റെ ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ആദ്യം മാതാപിതാക്കളുടെയും പിന്നീട് ഭർത്താവിന്റെയും മകന്റെയും നിയന്ത്രണത്തിൽ ജീവിക്കേണ്ടി വരുന്ന സ്ത്രീ ഒരിക്കലും പൂർണമായും മോചിതയല്ലെന്നും അവൾക്ക് സ്വാതന്ത്ര്യം എന്നത് ഒരു കിട്ടാക്കനിയാതാണെന്നുമുള്ള സന്ദേശമാണ് ചിത്രം നൽകുന്നത്.
ഒടുവിൽ തന്റെ എന്റെ ആഗ്രഹങ്ങളും മറ്റുള്ളവർക്കായി ഹോമിച്ച അവൾ മരണത്തിന് കീഴടങ്ങുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ഹ്രസ്വ ചിത്രത്തിന്റെ എഡിറ്റിംഗും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് ആദിത്യ തന്നെയാണ്. ഹേന ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.