
വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് പൊതു തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി ജസിന്ത ആർഡേൻ രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലേക്ക്.
120 അംഗ പാർലമെന്റിൽ ജസിന്തയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. അര നൂറ്റാണ്ടിന് ശേഷമാണ് ന്യൂസിലാൻഡ് പൊതു തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ മാത്രം ഭൂരിപക്ഷം ലഭിക്കുന്നത്. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വോട്ടു വിഹിതമാണ് ജസിന്തയുടെ ലിബറൽ ലേബർ പാർട്ടി നേടിയത്. ജസിന്തയുടെ പാർട്ടി 49 ശതമാനം വോട്ടുകൾ നേടിയപ്പോൾ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രം. ജസിന്തയുടെ എതിരാളിയും സെന്റർ-റൈറ്റ് നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത് 34 സീറ്റുകൾ മാത്രമാണ് നേടിയത്.
2002 ന് ശേഷമുള്ള നാഷണൽ പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാണിത്.
ലോകനേതാക്കൾ കൊവിഡിനിനെ പിടിച്ചു കെട്ടാൻ ശ്രമിക്കുന്നതിനിടെ ന്യൂസിലാൻഡിൽ നിന്ന് വൈറസിനെ തുടച്ച് നീക്കാൻ ജസിന്ത കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കി. ഇത് വിജയം കണ്ടു. ആദ്യ ഘട്ട വ്യാപനം മാത്രമല്ല, രണ്ടാം ഘട്ട വ്യാപനവും കാര്യക്ഷമമായും കൃത്യതയോടെയും ജസിന്ത കൈകാര്യം ചെയ്തിരുന്നു. ജസിന്തയുടെ വിജയത്തിന് കാരണമായതും ഇതാണ്.
അതേ സമയം ഭരണത്തിലേറുന്നതിനു മുമ്പ് നൽകിയ പല വാഗ്ദാനങ്ങളും ജസീന്ത
പാലിച്ചില്ലെന്ന വിമർശനവുമുണ്ട്.
"അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വളരെയധികം ജോലികൾ ചെയ്യാനുണ്ട്,
കൊവിഡ് പ്രതിസന്ധി കാലത്തിന് മുമ്പുള്ളതിനേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നമ്മളെത്തും. എല്ലാം വീണ്ടെടുക്കാനും ത്വരിതപ്പെടുത്താനും ഈ വിജയം നമ്മളെ സഹായിക്കും',
ജസിന്ത