ഹൈദരാബാദ്: കേരള രഞ്ജി ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ എ. സത്യേന്ദ്രൻ നിര്യാതനായി. 78 വയസായിരുന്നു. ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. സ്റ്റേറ്ര് ബാങ്ക് ജീവനക്കാരനായിരുന്ന സത്യേന്ദ്രൻ ഹെദരാബാദിലായിരുന്നു സ്ഥിര താമസം. മീഡിയും പേസ് ആൾറൗണ്ടറായിരുന്ന സത്യേന്ദ്രൻ 1970 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. 1291 റൺസ് നേടി. 1979ൽ ഷിമോഗയിലെ നെഹ്‌റു സ്റ്രേഡിയത്തിൽ കർണാടകയ്ക്കെതിരെ പുറത്താകാതെ നേടിയ 128 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ. അഞ്ച് മത്സരങ്ങളിൽ (1973-74ൽ നാല്, 1979-80ൽ ഒന്ന്) കേരളത്തെ നയിച്ചിട്ടുണ്ട്. രണ്ട് സീസണുകളിൽ രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ പരിശീലകനായും സേവനം അനുഷ്ടിച്ചു. നിരവധി തവണ കേരള ടീമിന്റെ മാനേജരുമായി. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെയും ഹൈദരാബാദ് വെറ്ര്‌റന ക്രിക്കറ്റ് അസോസിയേഷന്റേയും എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പറുമായിരുന്നു.