
അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 34ാം മത്സരത്തിൽ ചെന്നെെയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പർ കിംഗ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. ഇത് പിന്തുടർന്ന ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടിയാണ് വിജയിച്ചത്.
ഡൽഹിക്ക് വേണ്ടി ബാറ്റിംഗിനിറങ്ങിയ ശിഖാർ ധവാൻ 58 പന്തിൽ 101 റൺസ് നേടി മാൻ ഓഫ് ദ മാച്ചായി. ഡൽഹി ടീം ക്യാപ്ടൻ ശ്രേയസ് അയ്യർ 23 പന്തിൽ 23 റൺസ് നേടി. ഈ ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിടൽസ് വിജയം നേടുന്ന ഏഴാമത്തെ മത്സരമാണിത്. ചെന്നെെയ്ക്ക് വേണ്ടി ബാറ്റ് ചെയ്ത ഷെയ്ൻ വാട്സൻ 28 പന്തിൽ 36 റൺസ് നേടി. അംബതി റായുഡു 25 പന്തിൽ 45 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ചെന്നെെ ടീം ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി അഞ്ച് പന്തിൽ മൂന്ന് റൺസ് നേടി. രവീന്ദ്ര ജഡേജ 13 പന്തിൽ 33 റൺസ് നേടി. ഈ സീസണിൽ ചെന്നെെ സൂപ്പർ കിംഗ്സ് നേരിടുന്ന ആറാമത്തെ
തോൽവിയാണിത്.
ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ചെന്നെെ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നെെയ്ക്കെതിരെ ഡൽഹി 44 റൺസ് വിജയം നേടിയിരുന്നു.