
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വഴിയിൽ തടഞ്ഞുനിറുത്തി മാനഭംഗപ്പെടുത്തിയാൾ അറസ്റ്റിൽ. ബോണക്കാട് സ്വദേശി പ്രിൻസ് മോഹനാണ് പൊലീസിന്റെ പിടിയിലായത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗർഭം അലസിപ്പിച്ചെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്.
കഴിഞ്ഞ മാസം 29ന് രാത്രിയാണ് വിതുര സ്വദേശിയായ യുവതി പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കൂടെ ജോലി ചെയ്തിരുന്ന പ്രിൻസ് ബലം പ്രയോഗിച്ച് ആൾ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിപിന്നീട് നിരവധി തവണ ഇയാൾ പീഡിപ്പിച്ചിരുന്നുവെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഗർഭം അലസിപ്പിക്കാൻ ഇയാൾ നിർബന്ധിച്ചിരുന്നതായും ഇതിന് തയ്യാറാകാതിരുന്നതിനെ തുടർന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിൽ കൂട്ടിക്കൊണ്ടുപോയി ഗർഭം അലസിപ്പിച്ചെന്നും യുവതി പറയുന്നു.
യുവതിയിൽ നിന്ന് പലപ്പോയായി ഒരു ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായും പറയുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വിതുര സി.ഐയും സംഘവും സ്ഥലതെത്തിയാണ് പ്രിൻസിനെ പിടികൂടിയത്.വനമേഖലയിൽ അതിക്രമിച്ച് കയറിയതിനും വനപാലകരെ അക്രമിച്ചതിനും ഉൾപ്പെടെ വിതുര സ്റ്റേഷനിൽ പത്തോളം കേസുകൾ നിലവിലുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.