
നമ്മുടെ ശരീരത്തിൽ രക്തം രൂപപ്പെടുത്തുക, തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്ന ജീവകമാണ് വിറ്റാമിൻ ബി 12 . എന്നാൽ നമ്മുടെ ശരീരത്തിന് ബി 12 ഉത്പാദിപ്പിക്കാൻ കഴിയില്ല എന്നതൊരു പ്രധാന ന്യൂനതയാണ്. ഈ ജീവകം അടങ്ങിയ ഭക്ഷണം ഉറപ്പാക്കുക എന്നതാണ് പരിഹാരം.
അവിടെയുമുണ്ട് മറ്റൊരു പ്രശ്‌നം, വിറ്റാമിൻ ബി 12 ന്റെ പ്രധാന ഉറവിടം മൃഗോത്‌പന്നങ്ങളായ ഭക്ഷണങ്ങളാണ്. അതിനാൽ സസ്യാഹാരികളിൽ വലിയൊരു പങ്കും ബി 12 ന്റെ അപര്യാപ്‌തത ഉള്ളവരാണ്. ചുവന്ന രക്താണുക്കളെ വികസിപ്പിക്കുന്ന രക്തവൈകല്യമായ മെഗലോബ്ലാസ്റ്റിക് അനീമിയയ്‌ക്ക് കാരണം വിറ്റാമിൻ ബി 12 ന്റെ അഭാവമാണ്.
വിറ്റാമിൻ ബി 12 ഉറപ്പാക്കാൻ ഷെൽഫിഷ്, മാംസം, മുട്ട, പാൽ ഉത്‌പന്നങ്ങൾ എന്നിവ കഴിക്കുക.