covid-test

കൊച്ചി: കൊവിഡ് മുക്തയായ യുവതിയെ ഹോസ്റ്റലിൽ നിന്ന് ഇറക്കി വിട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു.കൊവിഡ് നെഗറ്റീവായ കൊല്ലം സ്വദേശിനിയെ ഉടമ ഹോസ്റ്റലിൽ താമസിപ്പിക്കാൻ തയ്യാറായില്ലെന്നാണ് പരാതി.കൊച്ചിയിലെ ഹോസ്റ്റൽ ഉടമയിൽ നിന്ന് പൊലീസ് മൊഴിയെടുക്കും.

കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പരാതിക്കാരിയായ യുവതിയിൽ നിന്ന് കഴിഞ്ഞദിവസം പൊലീസ് മൊഴിയെടുത്തിരുന്നു. കഴിഞ്ഞമാസം ഇരുപത്തിനാലിന് പരാതിക്കാരിയുടെ സഹപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് യുവതി ഹോസ്റ്റലിൽ നിന്നും സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയിരുന്നു.

സെപ്തംബർ 31ന് നടത്തിയ പരിശോധനയിൽ യുവതിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒക്ടോബർ ഏഴിന് രോഗമുക്തി നേടി. സർക്കാർ മാനദണ്ഡം അനുസരിച്ച് ഏഴ് ദിവസം ക്വാറന്റീനും പൂർത്തിയാക്കി. കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ എത്തി. എന്നാൽ ഹോം ക്വാറന്റീൻ കഴിയാതെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാൻ പറ്റില്ലെന്നാണ് അധികൃതർ അറിയിച്ചതെന്ന് യുവതി പറയുന്നു.