coviid-vaccine

ബീജിംഗ്: ചൈനയിൽ കൊവിഡ് വാക്സിൻ പരീക്ഷണ കുത്തിവയ്‌പ്പെടുത്തവരിൽ വൈറസിനെതിരെ ആന്റിബോഡി പ്രതികരണം ഉണ്ടായതായി കണ്ടെത്തിൽ.ലാൻസെറ്റ് ഇൻഫെക്രിയസ് ഡിസീസസ് ജേണലിൽ വ്യാഴാഴ്ചയാണ് ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. പ്രാരംഭ ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ 29 നും ജൂലായ് 30 നും ഇടയിലാണ് ചൈനയിൽ ഈ വാകിസിന്റെ പരീക്ഷണ കുത്തിവയ്പുകൾ നടത്തിയത്. ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കൽ പ്രൊഡക്ട്സ് ഉൾപ്പെടെ ഒന്നിലധികം സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകർ ആണ് ഇതിന് പിന്നിൽ.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കുത്തിവയ്പ് എടുത്ത എല്ലാവരിലും 42 ദിവസത്തിനുള്ളിൽ ആന്റിബോഡി പ്രതികരണങ്ങൾ ഉണ്ടായതായിട്ടാണ് കണ്ടത്തലുകൾ ചൂണ്ടിക്കാണിക്കുന്നത്.ആരിലും ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്താത്തതിനാൽ വാക്സിൻ സുരക്ഷിതമാണെന്ന സൂചനയാണ് റിപ്പോർട്ടുകൾ നൽകുന്നത്.

എന്നാൽ കൊവിഡിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ ഈ വാക്സിൻ പര്യാപ്തമാണെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. 18നും 80നും ഇടയിൽ പ്രായമുള്ള 600 ആരോഗ്യവാന്മാരായ സന്നദ്ധപ്രവർത്തകരാണ് പരീക്ഷണത്തിന്റെ ഭാഗമായത്.ചൈനയിൽ നാല് കോവിഡ് 19 വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ്.