cab

അമൃത്സർ: ഡ്രൈവറുടെ മോശം പെരുമാറ്റത്തെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ടാക്സിയിൽ നിന്ന് രണ്ട് സ്ത്രീകൾ പുറത്തേക്ക് ചാടി. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് ടാക്സിയിലുണ്ടായിരുന്നത്. മൂന്നാമത്തെ സ്ത്രീയെ നാട്ടുകാരാണ് രക്ഷിച്ചത്.

ഡ്രൈവർ മൂന്ന് പേരിൽ ഒരാളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് രണ്ടുപേർ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി. ഇരുവർക്കും പരിക്കേറ്റു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാഹനത്തെ പിന്തുടർന്ന് മൂന്നാമത്തെ സ്ത്രീയെ രക്ഷിക്കുകയായിരുന്നു.

'രഞ്ജിത് അവന്യൂ പ്രദേശത്തെ ഒരു റസ്റ്റോറന്റിലേക്ക് പോകാനാണ് മൂന്ന് സ്ത്രീകളും വൈകുന്നേരം ടാക്സിയിൽ കയറിയത്. യാത്രയ്ക്കിടെ ഡ്രൈവർ ഒരാളെ ഉപദ്രവിക്കാൻ തുടങ്ങി. എതിർത്തപ്പോൾ അയാൾ വാഹനത്തിന്റെ വേഗത കൂട്ടി. തുടർന്നാണ് രണ്ടുപേർ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടിയത്.'- പൊലീസ് പറഞ്ഞു.