
എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്. കെ. ലോറൻസ് നിർമിക്കുന്ന പുതിയ ചിത്രത്തിൽ ബിബിൻ ജോർജും, ജോണി ആന്റണിയും, ധർമജൻ ബോൾഗാട്ടിയും മുഖ്യവേഷങ്ങളിലെത്തുന്നു. അന്ന രാജനാണ് നായിക.റാഫി മെക്കാർട്ടിൻ, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ച രാജീവ് ഷെട്ടി സ്വതന്ത്രസംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യർ അലക്സ്, രാജീവ് ഷെട്ടി എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
കൊച്ചിയും നേപ്പാളുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. ഒക്ടോബർ 26ന് സിനിമയ്ക്ക് കൊച്ചിയിൽ തുടക്കമാകും.ഇന്നസെന്റ്, സലിംകുമാർ, ഹരീഷ് കണാരൻ, തുടങ്ങിയവർക്ക് ഒപ്പം നേപ്പാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം:ബിജിബാൽ, പ്രൊജക്ട് ഡിസെനർ:ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ:ശ്രീകുമാർ ചെന്നിത്തല, പി. ആർ. ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്.