
കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ ജ്യേഷ്ഠൻ പി ശശി ബി ജെ പിയിൽ ചേർന്നു. തലശേരി ബി ജെ പി ഓഫീസിൽ നടന്ന ചടങ്ങിൽ ഇന്ന് രാവിലെയാണ് ശശി അംഗത്വമെടുത്തത്. അഡ്വ. പ്രകാശ് ബാബുവാണ് ശശിക്ക് അംഗത്വം നൽകിയത്. പ്രകാശ്ബാബു ചടങ്ങിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
1994 നവംബർ 25നാണ് കൂത്തുപറമ്പിൽ അഞ്ച് ഡി വൈ എഫ് ഐ പ്രവർത്തകർ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. കൂത്തുപറമ്പ് അർബൻ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ സഹകരണ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിച്ചതിനെ തുടർന്നുണ്ടായ സംഘർഷമാണ് വെടിവയ്പ്പിൽ കലാശിച്ചത്. കെ കെ രാജീവൻ,ഷിബുലാൽ, കെ വി റോഷൻ, കെ.മധു, സി.ബാബു എന്നിവരാണ് മരിച്ചത്.
കൂത്തുപറമ്പ് സമര ചരിത്രത്തിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ്റെ പ്രിയ ജേഷ്ടൻ ശ്രീ. പി.ശശിക്ക് തലശ്ശേരി ബിജെപി ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ ബിജെപി അംഗത്വം നല്കി..
Posted by Adv Prakash Babu on Sunday, 18 October 2020
ദേശീയതയിലേക്ക് സുസ്വാഗതം....