കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതിന്റെ പേരിൽ ഏറെ പഴികളാണ് തിരുവനന്തപുരം മെഡിക്കൽകോളേജിന് കേൾക്കേണ്ടി വന്നത്. എങ്കിലും ആശുപത്രി അധികൃതരുടെ രീതിയിൽ ഇതുവരെ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഒരു സുരക്ഷാ മുൻകരുതലും സ്വീകരിക്കാതെ വൃദ്ധർ ഉൾപ്പടെയുളള രോഗികൾ ചികിത്സയിൽ കഴിയുന്ന വാർഡുകൾക്ക് സമീപത്തുകൂടിയാണ് കൊവിഡ് രോഗികളെ കൊണ്ടുപോകുന്നത്. പലപ്പോഴും സാമൂഹ്യ അകലം പോലും പാലിക്കാറില്ല.തിരുവനന്തപുരം മെഡിക്കൽകോളേജിന്റെ അവസ്ഥ തുറന്നുകാട്ടുകയാണ് കൗമുദി ടി വിയിലെ നേർക്കണ്ണ്.

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ ഉൾപ്പടെ ചൂണ്ടിക്കാണിച്ചിരുന്നു. വീഴ്ചയുടെ വിലയാണ് ഇപ്പോൾ നൽകുന്നതെന്ന് വിമർശിച്ച അദ്ദേഹം ആദ്യഘട്ടത്തിൽ കേരളത്തിൽ രോഗ നിയന്ത്രണം സാദ്ധ്യമായിരുന്നുവെന്നും,എന്നാൽ പിന്നീട് കാണിച്ച അലംഭാവത്തിന്റെ ഫലമാണ് ഇപ്പോൾ സംസ്ഥാനം അനുഭവിക്കുന്നതെന്നും പറഞ്ഞു.

kaumudi