sex-ban-in-uk

ലണ്ടൻ: രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായതോടെ പുതിയ മാർഗനിർദ്ദേശങ്ങൾ ഇറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം. എന്നാൽ, ഇതിൽ ഒരു നിർദ്ദേശം ലൈംഗിക ബന്ധത്തിന് നിരോധനമെന്ന രീതിയിലാണ് പ്രചരിക്കുന്നത്.

മാർഗനിർദ്ദേശത്തിൽ, വ്യത്യസ്ത വീടുകളിൽ കഴിയുന്ന ദമ്പതികൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വീടുകളിൽ സന്ദർശനം നടത്താൻ പാടില്ലെന്നുണ്ട്. ലണ്ടൻ വരെ തെക്ക് ഭാഗത്തും നോർത്തംബർലാൻഡ് വരെ വടക്കുഭാഗത്തുമുള്ള വീടുകളിലാണ് ഈ നിർദ്ദേശം നടപ്പാക്കുന്നത്. പക്ഷെ പ്രത്യേകമായി രണ്ട് വീടുകളിൽ താമസിക്കുന്ന ദമ്പതികൾക്ക് ചില ഹോട്ട്സ്പോട്ടുകളിൽ, പൊതു സ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിച്ച് കണ്ടുമുട്ടാം. ഇതിനെയാണ് ചിലർ 'സെക്സ് നിരോധനമെന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത്. ഇക്കഴിഞ്ഞ വേനൽക്കാലത്ത് ബ്രിട്ടനിലെമ്പാടും ഈ നിയമം നടപ്പാക്കിയിരുന്നു. ബ്രിട്ടനിലെ ടാബ്ലോയ്ഡ് പത്രങ്ങളടക്കം രോഗം തടയാൻ സെക്സ് നിരോധനമെന്ന രീതിയിലാണ് ഈ മാർഗനിർദ്ദേശത്തെ വ്യാഖ്യാനിക്കുന്നത്. എന്നാൽ, സർക്കാർ വൃത്തങ്ങൾ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ബയോ ബബിൾ വിഭാഗത്തിലുള്ള ഈ നിർദ്ദേശം ലണ്ടനിലെ ടയർ ടു, ടയർ ത്രീ ലോക്ക്ഡൗണിന് കീഴിലുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവർക്കും ബാധകമാണ്.

പങ്കാളികളോടൊപ്പം താമസിക്കുന്നവരെ പുതിയ മാർഗനിർദ്ദേശം ബാധിക്കില്ലെങ്കിലും, ലോക്ക്ഡൗണിന് മുൻപ് വീടു വിട്ടവർക്ക് ഇനി ഇത് പിൻവലിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങാനാകില്ല.