
നിഴൽ എന്ന ചിത്രത്തിലൂടെ നയൻതാര വീണ്ടും മലയാളത്തിലേക്ക്. 'ലവ് ആക്ഷൻ ഡ്രാമ"യ്ക്കു ശേഷം നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ നായകനായി കുഞ്ചാക്കോ ബോബൻ എത്തുന്നു. സംസ്ഥാന അവാർഡ് ജേതാവായിട്ടുള്ള എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥ എഴുതുന്നത് സഞ്ജീവ് ആണ്. ദീപക് ഡി മേനോൻ ഛായാഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള സിനിമയാണിത്.