juventus

റോം : ഇറ്റാലിയൻ സെരി എ ചാമ്പ്യന്മാരായ യുവന്റസിനെ നവാഗതരായ ക്രോട്ടോൺ സമനിലയിൽ തളച്ചു. ക്രോട്ടോണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഒരുഗോൾ വീതം നേടി. 12-ാം മിനിട്ടിൽ എംവൻകാവൂ പെനാൽറ്റിയിലൂടെ ക്രോട്ടോണിനെ മുന്നിലെത്തിച്ചു. 21-ാം മിനിട്ടിൽ മൊറാട്ടയാണ് സമനില നൽകിയത്. കൊവിഡ് ബാധിതനായ സൂപ്പർ താരം ക്രിസ്റ്റ്യാനോ ഇല്ലാതെ ഇറങ്ങിയ യുവന്റസ് നാലു കളികളിൽ എട്ടുപോയിന്റുമായി പട്ടികയിൽ അഞ്ചാമതേക്ക് പിന്തള്ളപ്പെട്ടു.