
സൂപ്പർഹിറ്റ് ചിത്രം ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്. കെ.ലോറൻസ് നിർമിക്കുന്ന പുതിയ ചിത്രത്തിൽ ബിബിൻജോർജുംജോണി ആന്റണിയും ധർമജനും പ്രധാനവേഷങ്ങളിലെത്തുന്നു.അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷക ഇഷ്ടംനേടിയ അന്ന രേഷ് മ രാജനാണ് നായിക. റാഫി മെക്കാർട്ടിൻ, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി സിനിമകളിൽ പ്രവർ ത്തിച്ച രാജീവ് ഷെട്ടി സ്വതന്ത്രസംവിധായകനാകുന്ന സിനിമയുടെ തിരക്കഥസേവ്യർ അലക്സ്, രാജീവ് ഷെട്ടി എന്നിവർചേർന്ന് എഴുതുന്നു. കൊച്ചിയുംനേപ്പാളുമാണ് പ്രധാന ലൊക്കേഷനുകൾ , ഇന്നസെന്റ്, സലിംകുമാർ , ഹരീഷ് കണാരൻ തുടങ്ങിയവർക്കൊപ്പം നേപ്പാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു, സംഗീതം ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, പി. ആർ. ഒ മഞ്ജുഗോപിനാഥ്, വാഴൂർജോസ്.