bravo

ദുബായ് : കഴിഞ്ഞ ദിവസം ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിനിടെ അടിവയറ്റിന് പരിക്കേറ്റ കരീബിയൻ ആൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയ്ക്ക് രണ്ടാഴ്ചത്തെയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് ചെന്നൈ സൂപ്പർകിംഗ്സ് കോച്ച് സ്റ്റീഫൻ ഫ്ളെമിംഗ് അറിയിച്ചു. ഡൽഹിയുടെ ചേസിംഗിനിടെയാണ് ബ്രാവോയ്ക്ക് പരിക്കേറ്റത്. ഇതോടെ അവസാന ഓവർ എറിയാൻ ധോണി ബ്രാവോയ്ക്ക് പകരം സ്പിന്നർ രവീന്ദ്ര ജഡേജയെ നിയോഗിച്ചു.ജഡേജ ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്ന 17 റൺസ് വിട്ടുകൊടുക്കുകയും ചെയ്തു.സ്പിന്നറെക്കൊണ്ട് അവസാന ഓവർ ചെയ്യിച്ചത് ധോണിക്ക് വലിയ വിമർശനം വരുത്തിവച്ചിട്ടുണ്ട്.