
ദുബായ് : കഴിഞ്ഞ വാരം പഞ്ചാബ് കിംഗ്സ് ഇലവനെതിരെ നടന്ന മത്സരത്തിലെ ബൗളിംഗ് ആക്ഷനിൽ അമ്പയർമാർ സംശയം പ്രകടിപ്പിച്ചിരുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ കരീബിയൻ സ്പിന്നർ സുനിൽ നരെയ്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ ക്ളിയറൻസ് നൽകി. എങ്കിലും ഇന്നലെ സൺറൈസേഴ്സിന് എതിരായ മത്സരത്തിൽ നരെയ്നെ കളിപ്പിച്ചില്ല.