dhawan

13 സീസണുകൾ നീണ്ട തന്റെ ഐ.പി.എൽ കരിയറിലെ ആദ്യ സെഞ്ച്വറിയാണ് ശിഖർ ധവാൻ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നേടിയത്. 39 അർദ്ധസെഞ്ച്വറികൾ നേടിയിട്ടുള്ള ധവാൻ കഴിഞ്ഞ രണ്ട് സീസണുകളിലും പുറത്താകാതെ 90ന് മുകളിൽ സ്കോർ ചെയ്തിരുന്നു.

സിക്സുകൾക്ക് പഞ്ഞമില്ലാത്ത ഷാർജ സ്റ്റേഡിയത്തിലാണ് പിറന്നതെങ്കിലും ധവാന്റെ സെഞ്ച്വറിയിൽ ഒരൊറ്റ സിക്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 58 പന്തുകൾ നേരിട്ട ധവാൻ 14 ഫോറുകൾ പായിച്ചു.ചെന്നൈ ടീം പത്ത് സിക്സുകൾ പായിച്ചപ്പോൾ ഡൽഹി ഇന്നിംഗ്സിൽ ഏഴ് സിക്സുകളേ ഉണ്ടായിരുന്നുള്ളൂ.17-ാം ഓവറിൽ സാം കറാനെതിരെയായിരുന്നു ധവാന്റെ സിക്സ്.

നാല് തവണ ക്യാച്ച് കൈവിട്ട ചെന്നൈ സൂപ്പർകിംഗ്സ് ഫീൽഡർമാരാണ് ധവാനെ സെഞ്ച്വറിയടിക്കാൻ

" സഹായിച്ചത്. " ധവാന് നൽകിയ നാലു ലൈഫുകൾക്ക് വലിയ വിലയാണ് ചെന്നൈ നൽകിയത്.