si

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയതിന് റിമാന്റിലായ ശ്രീറാംവെങ്കിട്ടരാമനെ പൂജപ്പുര ജയിലിന്റെ വാതിലിൽ എത്തിച്ചശേഷം 'റിട്രോഗ്രേഡ് അംനേഷ്യ'യെന്ന അപൂർവരോഗമുണ്ടെന്ന് പറഞ്ഞ് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒരുദിവസം പോലും ജയിലിൽ കിടക്കാതെ ശ്രീറാം ജാമ്യംനേടി. സമാനമായ നാടകമാണ് ശിവശങ്കറിന്റെ കാര്യത്തിലും നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.