lungs

നമ്മുടെ ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനു നിരവധി മാർഗങ്ങൾ ഉണ്ട്. അതിലൊന്നാണ് ഭക്ഷണം. ശ്വാസകോശാരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ശ്വാസകോശ അർബുദം, ആസ്‌മ, ബ്രോങ്കറ്റിസ് പോലുള്ള ശ്വാസകോശരോഗങ്ങളെ ചെറുക്കാൻ വെളുത്തുള്ളി, മുളക് എന്നിവയ്ക്ക് സാധിക്കും.

ഫ്രീ റാഡിക്കലുകളോട് പൊരുതാനും ഇവയ്ക്കാവും. ശ്വാസകോശ അണുബാധയേയും വിഷാംശങ്ങളെയും നശിപ്പിക്കാൻ ഇഞ്ചിക്ക് സാധിക്കും. പപ്പായ, മത്തൻ, ഓറഞ്ച് തുടങ്ങി ഓറഞ്ച് നിറമുള്ള ഭക്ഷണങ്ങൾ കഴിക്കുക.

മഞ്ഞൾ, വാൾനട്ട്, ഇലക്കറികൾ,​ അയല,​ കിളിമീൻ തുടങ്ങിയ മത്സ്യങ്ങൾ, ആപ്രിക്കോട്ട്,​ ബ്രോക്കോളി,​ മുന്തിരി,​ ഉള്ളി,​ റെ‌‌ഡ് കാബേജ്,​ ആപ്പിൾ,​ മാതളനാരങ്ങ​ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കും. പാലുത്പന്നങ്ങൾ,​ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ,​ മുട്ട,​ സോഡ പോലുള്ള പാനീയങ്ങൾ,​ ഞണ്ട്,​കൊഞ്ച് തുടങ്ങിയ മത്സ്യങ്ങൾ,​ നിലക്കടല എന്നിവ ശ്വസകോശാരോഗ്യത്തിനു ഗുണം ചെയ്യില്ല.