
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. ഇതുവരെ 4,02,64,218 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,18,167 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നു.അമേരിക്കയിൽ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 83 ലക്ഷത്തിലധികം പേർക്കാണ് യു.എസിൽ കൊവിഡ് സ്ഥിരീകരിച്ചത്. 2,24,730 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം പിന്നിട്ടു. മരണം 1.15 ലക്ഷത്തോടടുത്തു. കഴിഞ്ഞദിവസം 61,871 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 7,83,311 രോഗികളാണ് രാജ്യത്തുള്ളത്. ആകെ രോഗികളുടെ 10.45 ശതമാനമാണ് ഇത്. രോഗമുക്തി നേടിയവരുടെ എണ്ണം 65,97,209 ആണ്. 88.03 ശതമാനമാണ് രോഗമുക്തി നിരക്ക്.
രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ 52,35,344 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,53,905 പേർ മരിച്ചു. 46 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. യൂറോപ്യൻ രാജ്യങ്ങളിൽ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുകയാണ്. റഷ്യയിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.കഴിഞ്ഞദിവസം 15,099 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു.