murder-case

നാഗ്പുർ: അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കാത്തതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. നാഗ്പൂരിലെ മങ്കാപൂർ പ്രദേശത്താണ് സംഭവമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്.പ്രതിയായ ഗൗരവിനെ നാഗ്പൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ബനാറസി ഗൗരവിനെ അത്താഴത്തിന് ക്ഷണിച്ചിരുന്നു. തുടർന്ന് ഇരുവരും മദ്യപിച്ചു. ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ വിഭവങ്ങളുടെ കൂട്ടത്തിൽ മുട്ടക്കറി ഇല്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ വടി ഉപയോഗിച്ച് പ്രതി ബനാറസിയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗാരേജിന് സമീപം തലയ്ക്ക് പരിക്കേറ്റ നിലയിലാണ് ബനാറസിയുടെ മൃതദേഹം കണ്ടെത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലയാളിയെ പിടികൂടിയത്.

Send Notification