
കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി ക്വാറന്റീനിൽ. ഉമ്മൻചാണ്ടിയുടെ ഡ്രൈവർക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടർന്നാണ് നിരീക്ഷണത്തിൽ കഴിയാനുളള തീരുമാനം. ഇതോടെ ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാർത്താ സമ്മേളനം ഉൾപ്പടെയുളള പൊതുപരിപാടികൾ ഉപേക്ഷിച്ചു. ഇന്നലെ പുതുപ്പളളിയിലടക്കം വിവിധ പരിപാടികളിൽ ഉമ്മൻചാണ്ടി സജീവമായി പങ്കെടുത്തിരുന്നു.