
തിരുവനന്തപുരം: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ആഴ്ച രാജ്യത്ത് താരതമ്യേന പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. ടെസ്റ്റുകളുടെ എണ്ണവും കുറവായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെസ്റ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ കുറവിന് ഇന്ത്യയ്ക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് ഡോ സുൽഫി നൂഹു മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും കേസുകളുടെ എണ്ണം കൂടാൻ ഇതു കാരണമാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പട്ടു.
കേരളത്തിൽ നവംബർ മാസത്തിൽ കേസുകളുടെ എണ്ണം ആറ് ലക്ഷത്തിന് മുകളിൽ പോയാൽ അത്ഭുതമില്ലെന്നും,കേരളത്തിലെ മരണനിരക്ക് നവംബർ രണ്ടാം വാരത്തോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഓരോ ജില്ലകൾക്കും വ്യത്യസ്തമായ സ്ട്രാറ്റജി ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
നവംബർ രണ്ടാം വാരം 6 ലക്ഷം ❗
==========================
കേരളത്തിൽ നവംബർ മാസത്തിൽ കേസുകളുടെ എണ്ണം 6 ലക്ഷത്തിന് മുകളിൽ പോയാൽ അത്ഭുതമില്ല
കേരളത്തിലെ മരണനിരക്ക് നവംബർ രണ്ടാം വാരത്തോടെ ഇപ്പോഴുള്ളതിൻറെ ഇരട്ടിയാക്കാൻ സാധ്യതയെന്ന് വിശകലനം.
2000 കടന്നേക്കും.
ഇന്ത്യയുടെ മൊത്തം കേസുകളുടെ എണ്ണം 95 ലക്ഷത്തിന് മുകളിലേക്കും മരണങ്ങൾ 135000 ആയേക്കാം.
ഒക്ടോബർ 12 വരെയുള്ള കണക്കുകൾ വിശകലനം ചെയ്ത റിപ്പോർട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ ഘടകത്തിന് ഒക്ടോബർ 18 ന് ലഭ്യമായി .
വികസിത രാജ്യങ്ങളുമായി നോക്കുമ്പോൾ താരതമ്യേന താഴ്ന്ന ആരോഗ്യ സംവിധാനങ്ങളുള്ള ഇന്ത്യ പ്രത്യേകിച്ച് മോശമല്ലാത്ത പ്രകടനമാണ് ഇതുവരെ നടത്തിയത്. എന്നാൽ ടെസ്റ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ കുറവിന് ഇന്ത്യക്ക് കനത്ത വില നൽകേണ്ടി വരും .
വരും ദിവസങ്ങളിൽ ഇന്ത്യയുടെ പലഭാഗങ്ങളിലും കേസുകളുടെ എണ്ണം കൂടാൻ ഇതു കാരണമാകും.
ഇന്ത്യയിൽ ടെസ്റ്റുകളുടെ എണ്ണം രോഗികളുടെ എണ്ണം വളരെ കൂടിനിൽക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്ന് മാത്രമേയുള്ളു.
കേരളത്തിലെ സ്ഥിതിവിശേഷവും വ്യത്യസ്തമല്ല.
ടെസ്റ്റ്കളുടെ എണ്ണം കൂട്ടുന്നത് കേസുകൾ നേരത്തെ കണ്ടുപിടിക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും സഹായിക്കും.
ഇന്ത്യയുടെ ടെസ്റ്റ് പോസിറ്റീവ് 7 .5 ആണെങ്കിൽ മോർട്ടാലിറ്റി 1.5 മാണ്.
യു എൻ ഡി പി റേറ്റിംഗിൽ 129 ആമത്തെ സ്ഥാനമാണ് ഭാരതത്തിന്.
ടി പി ആറ്റിൽ ഇരുപതാം സ്ഥാനം.
ഒന്നും രണ്ടും സ്ഥാനങ്ങളിൽ യഥാക്രമം യു എ ഇ യും ജർമനിയും.
കേസ് റിക്കവറി റേറ്റിൽ ഭാരം പതിനാറാമത്
ആദ്യം ഖത്തറും പിന്നെ സൗദിയും.
കേസ് ഫറ്റലിറ്റിയിൽ ഇന്ത്യ പത്താമത് ഖത്തർ യുഎഇ ഒന്നും രണ്ടും സ്ഥാനങ്ങൾ.
ടെസ്റ്റ് പോസിറ്റീവ് റേറ്റ് ഇന്ത്യയുടെ പലസ്ഥലങ്ങളിലും ഉയർന്നു തന്നെ നിൽക്കുകയാണ്.
അഞ്ചിന് മുകളിലുള്ള ടെസ്റ്റ് പോസിറ്റീവ് കാണിക്കുന്നത് ടെസ്റ്റുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പോസിറ്റീവ് കേസ് കൂടുതൽ കണ്ടുപിടിക്കാൻ സായിക്കുമെന്നാണ്.
ടെസ്റ്റിലുടെ എണ്ണം കൂട്ടുന്നത് മോർട്ടാലിറ്റി ഏതാനും ആഴ്ചകൾക്കകം താഴ്ത്തി നിർത്തുവാൻ സഹായിക്കും .
ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിലേക്ക് കോവിഡ്19 വ്യാപകമായി പടരുന്നതായി റിപ്പോർട്ട് വിശകലനം ചെയ്തു.
ലോക് ഡൗൺ കാലഘട്ടത്തിൽ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂടാതെയുള്ള പ്രവർത്തനങ്ങൾക്ക് നൽകേണ്ടിവന്ന കനത്ത വിലയാണ് ഭാരതം ഇപ്പോൾ നൽകേണ്ടി വന്നത് എന്ന് റിപ്പോർട്ട് പറയുന്നു
ഭാരതത്തിലെ പല ജില്ലകളും ഏറ്റവും മോശമായി ബാധിച്ച ലോകത്തെ പല സ്ഥലങ്ങളെക്കാൾ മോശപ്പെട്ട കണക്കുകളാണ് കാണിക്കുന്നത്.
കേരളത്തിലെ ചില ജില്ലകളിലെ കണക്കുകളും അത്തരത്തിലാണ്.
അതുകൊണ്ടുതന്നെ ഓരോ ജില്ലകൾക്കും വ്യത്യസ്തമായ സ്ട്രാറ്റജി ഉണ്ടാകണം
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് സമർപ്പിച്ച ഈ വിലയിരുത്തൽ പ്രോക്സിമ ഏജൻസി (ജീവൻ രക്ഷാ),
പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സഹായത്തോടെ നടത്തിയതാണ്.
കടുത്ത ജാഗ്രതയുടെ ദിനങ്ങൾ മുൻപിൽ.
ടെസ്റ്റുകൾ എത്രത്തോളം കൂട്ടാമോ അത്രയും നന്ന്.
ഡോ സുൽഫി നൂഹു