mamootty

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയാൻ ആരോഗ്യ പ്രവർത്തകരും, സർക്കാരുകളുമൊക്കെ കഠിന പരിശ്രമത്തിലാണ്. ഈ സാഹചര്യത്തിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള 'മൂന്ന് മന്ത്രങ്ങൾ' ആരാധകർക്കായി പറഞ്ഞുതന്നിരിക്കുകയാണ് മെഗസ്റ്റാർ മമ്മൂട്ടി.

'മാസ്‌ക് ധരിക്കുന്നത് കൃത്യമായ രീതിയിലാണോ? കുറഞ്ഞത് രണ്ട് മീറ്റർ അകലമെങ്കിലും പാലിച്ചിട്ടാണോ നമ്മൾ മറ്റുള്ളവരുമായി ഇടപഴകുന്നത്?സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ നമ്മൾ കൈകൾ വൃത്തിയാക്കാറുണ്ടോ? ഈ മൂന്ന് രക്ഷാ മന്ത്രങ്ങൾ സ്വായത്തമാക്കുക,പാലിക്കുക, പരിശീലിക്കുക... എങ്കിൽ മാത്രമേ കൊവിഡ് എന്ന ഈ മഹാരോഗത്തെ നമുക്ക് പ്രതിരോധിക്കാനാകൂ'- മമ്മൂട്ടി പറഞ്ഞു.