
സീരിയൽ താരം സെറീന റോഷൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അമ്പത്തി നാല് വയസായിരുന്നു. ടെലിവിഷൻ പരിപാടികളിലൂം സജീവമായിരുന്നു സെറീന. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സെറീനയുടെ യേ റിഷ്ടാ ക്യാ കെഹ്ലാതാ ഹേ എന്ന പരമ്പര ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സഹതാരമായ ഷാബിർ ആഹ്ലുവാലിയ നടിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സെറീനയ്ക്ക് മുത്തം കൊടുക്കുന്ന ചിത്രമാണ് ഷാബിർ പങ്കുവച്ചിരിക്കുന്നത്.സെറീന നൃത്തം ചെയ്യുന്ന ഒരു വീഡിയോ കുംകും ഭാഗ്യയിലെ നടി ശ്രിതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.