
ആറു ദിവസത്തിനിടെ ചിത്രീകരണം ആരംഭിച്ചത് ആറു സിനിമകൾ.ഇതിൽ മൂന്നു സിനിമകളുടെ ചിത്രീകരണം കൊച്ചിയിൽ നടക്കുന്നു. ചെമ്പൻവിനോദ് ജോസ്, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അൺലോക്ക് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്നു. ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഹിപ്പോ പ്രൈം മോഷൻ പിക്ചേഴ് സിന്റെ ബാനറിൽ സജീഷ് മഞ്ചേരി ആണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അശോക് ആ. കലീത്ത കഥ എഴുതി സംവിധാനം ചെയ്യുന്ന വേലുക്കാക്ക ഒപ്പ് കാ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു. 
പി. ജെ. വി ക്രിയേഷൻസിന്റെ ബാനറിൽ സിബി വർഗീസ് പുല്ലൂരുത്തിക്കരി നിർമിക്കുന്ന ചിത്രത്തിന് സത്യൻ എം. എ രചന നിർവഹിക്കുന്നു. പറവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമൽ ഷാ, ഗോവിന്ദ പൈ എന്നിവർക്ക് ഒപ്പം ഗൗരവ് മേനോനും മിനോണും പ്രധാന വേഷത്തിൽ എത്തുന്ന ഫോർ സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്നു. ബ്ളൂ ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമിക്കുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായിക. 
സിദ്ധിഖ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, അലൻസിയാർ എന്നിവരാണ് മറ്റു താരങ്ങൾ. ഉയരെ എന്ന ചിത്രത്തിനുശേഷം സംവിധായകൻ മനു അശോകും തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന കാണൈക്കാണെ ചോറ്റാനിക്കരയിൽ പുരോഗമിക്കുന്നു. മായാനദിക്കുശേഷം ടൊവിനോ തോമസും െഎശ്വര്യ ലക്ഷമിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ , റോണി ഡേവിഡ് രാജ് എന്നിവരാണ് മറ്റു താരങ്ങൾ. ഡ്രീം കാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം.കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രസംയോജകൻ അപ്പു എം. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ ഇന്നലെ കൊച്ചിയിൽ ആരംഭിച്ചു. ക്രൈം ത്രില്ലറാണ് നിഴൽ. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലനേഞ്ച് ഫിലിം ഹൗസ് ഇൻ അസോസിയേഷൻ വിത്ത് ടെൻട്പോൾ മുവീസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. 
അർജുൻ അശോക്, സംയുക്ത മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന വൂൾഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്നലെ പെരുമ്പാവൂരിലാണ് ആരംഭിച്ചത്. ഷൈൻ ടോം ചാക്കോ, ഇർഷാദ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു താരങ്ങൾ. ജി. ആർ ഇന്ദുഗോപൻ രചന നിർവഹിക്കുന്നു.ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമർ ആണ് ചിത്രം നിർമിക്കുന്നത്.അടുത്ത ആഴ്ച അഞ്ചു സിനിമകളുടെ ചിത്രീകരണമാണ് ആരംഭിക്കുക.