walayar-case

കൊച്ചി: വാളയാറിൽ 13ഉം ഒൻപതും വയസുള‌ള പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ വീഴ്‌ചപറ്റിയെന്ന് സമ്മതിച്ച് സർക്കാർ. പ്രതികളെ വെറുതെവിട്ട പാലക്കാട് സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് സർക്കാർ ഇക്കാര്യം സമ്മതിച്ചത്. കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്‌ചയുണ്ടായി. സെഷൻസ് കോടതി വിധി റദ്ദാക്കി പുനർ വിചാരണ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയത്.

പ്രതികൾക്കെതിരെ കു‌റ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറോളം കേസുകളിൽ നാല് പ്രതികൾക്ക് പാലക്കാട് സെഷൻസ് കോടതി(പോക്‌സോ കോടതി) ജാമ്യം നൽകിയത്. 2019 ഒക്‌ടോബറിലാണ് പ്രതികളെ വെറുതെവിട്ടത്. ഇതിനെതിരെ കുട്ടികളുടെ അമ്മയും സർക്കാരും അപ്പീൽ നൽകി. തുടർന്ന് അപ്പീൽ അടിയന്തിരമായി പരിഗണിക്കമെന്ന് ആവശ്യപ്പെട്ട് സർക്കാർ നവംബറിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇത് ഇന്ന് പരിഗണിച്ചു. ഇനി നവംബർ 9ന് കേസിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.