ac

ഓഫീസിലെയും വീട്ടിലെയും ചൂട് അസഹനീയമാകുമ്പോഴാണ് നമ്മൾ എ.സിയെ ആശ്രയിക്കുന്നത്. എന്നാൽ, ഇപ്പോൾ ശരീരം മാത്രം തണുപ്പിക്കാനുള്ള എ.സി വിപണിയിൽ എത്തിയിട്ടുണ്ട്. സോണിയാണ് 'റീഓൺ പോക്കറ്റ്" എന്ന് പേര് നൽകിയിട്ടുള്ള എ.സി വിപണിയിൽ എത്തിച്ചിട്ടുള്ളത്. 13,000 ജാപ്പാനീസ് യെൻ (ഏകദേശം 9,000 രൂപ) ആണ് ഇതിന്റെ വില. ജപ്പാനിൽ മാത്രമാണ് ഈ എ.സി ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. ആപ്പിളിന്റെ മാജിക്ക് മൌസിന്റെ വലിപ്പത്തിൽ ഉള്ളതാണ് സോണിയുടെ റീഓൺ പോക്കറ്റ്. പോക്കറ്റിലോ പിറകിൽ പൗച്ചുള്ള പ്രത്യേക ടീഷർട്ടിലോ ഘടിപ്പിക്കാവുന്നതാണ്.

ശരീരത്തിൽ നിന്നുള്ള ചൂടുവായു പുറത്തേക്ക് തള്ളുന്നതിനായി ഇതിൽ ചെറിയ ഫാനും ഉണ്ട്. ഇതിനൊപ്പം ഇത് നിയന്ത്രിക്കാനുള്ള സ്മാർട്ട്‌ഫോൺ ആപ്പും ലഭ്യമാണ്. ബ്ലൂടൂത്ത് വഴി എ.സിയുമായി കണക്ട് ചെയ്യുന്ന സ്മാർട്ട്‌ഫോൺ ആപ്പ് വഴി താപനിലയും മറ്റ് കാര്യങ്ങളും നിയന്ത്രിക്കാൻ സാധിക്കും.

ഐ.ഒ.എസിലും ആൻഡ്രോയ്ഡിലും ഈ ആപ്പ് ലഭിക്കും. രണ്ടു മുതൽ നാല് മണിക്കൂർ വരെയാണ് ഈ എ.സിയുടെ ബാറ്ററി ലൈഫ് എന്നാണ് സോണിയുടെ അവകാശവാദം. അന്തരീക്ഷ താപനില അനുസരിച്ച് ഓട്ടോമാറ്റിക്കായി ഇൗ എ.സി പ്രവർത്തിക്കും.