prawn-cutlet

പ്രോൺ കട്‌ലറ്റ്

ചേ​രു​വ​കൾ
കൊ​ഞ്ച് : 400 ഗ്രാം വൃ​ത്തി​യാ​ക്കി​യ​ത്
നാ​ര​ങ്ങാ​നീ​ര് : ഒ​രു ടീ​സ്‌​പൂൺ
ഉ​രു​ള​ക്കി​ഴ് : ഒ​രെ​ണ്ണം,
(വേ​വി​ച്ച് ഗ്രേ​റ്റ് ചെ​യ്‌ത​ത്)
പ​ച്ച​മു​ള​ക് : ര​ണ്ടെ​ണ്ണം
(പൊ​ടി​യാ​യ​രി​ഞ്ഞ​ത്)
സ​വാള : ഒ​രെ​ണ്ണം,​ പൊ​ടി​യാ​യ​രി​ഞ്ഞ​ത്
മ​ല്ലി​യില : 10 ഗ്രാം പൊ​ടി​യാ​യ​രി​ഞ്ഞ​ത്
മ​ഞ്ഞൾ​പ്പൊ​ടി, ജീ​ര​ക​പൊ​ടി, കു​രു​മു​ള​കു പൊ​ടി, മു​ള​കു​പൊ​ടി : ഒ​രു​നു​ള്ള് വീ​തം
മു​ട്ട വെ​ള്ള : 2 മു​ട്ട​യു​ടെ
റൊ​ട്ടി​പ്പൊ​ടി : 20 ഗ്രാം
ഉ​പ്പ് : പാ​ക​ത്തി​ന്
എ​ണ്ണ : വ​റു​ക്കാൻ
ത​യ്യാ​റാ​ക്കു​ന്ന​വി​ധം

കൊ​ഞ്ചി​ന്റെ കൊ​മ്പും ക​റു​ത്ത ച​ര​ടു​പോ​ലു​ള്ള ഭാ​ഗ​വും ഒ​ക്കെ മാ​റ്റി വൃ​ത്തി​യാ​ക്കി ക​ഴു​കി​വ​യ്‌ക്കു​ക. ഇ​നി ചെ​റു​താ​യി മു​റി​ക്കു​ക. ഇ​ത് ഒ​രു ബൗ​ളി​ലാ​ക്കി നാ​ര​ങ്ങാ നീ​രും ഉ​രു​ള​ക്കി​ഴ​ങ്ങ് ഗ്രേ​റ്റ് ചെ​യ്‌ത​തും പ​ച്ച​മു​ള​കും സ​വാ​ള​യും മ​ല്ലി​യി​ല​യും ചേർ​ത്ത് വ​യ്‌ക്കു​ക. ഇ​നി മ​ഞ്ഞൾ, ഉ​പ്പ്, ജീ​ര​ക​പ്പൊ​ടി, മു​ള​കു​പൊ​ടി, കു​രു​മു​ള​കു പൊ​ടി എ​ന്നിവ ചേർ​ക്കു​ക. മു​ട്ട​വെ​ള്ള​യും റൊ​ട്ടി​പ്പൊ​ടി​യും ചേർ​ത്തി​ള​ക്കു​ക. 1 ടീ​സ്‌പൂൺ എ​ണ്ണ​യും ചേർ​ത്ത് ഇ​ള​ക്കി കു​ഴ​ച്ച് ഒ​രേ വ​ലു​പ്പ​ത്തി​ലു​ള്ള ഉ​രു​ള​കൾ ആ​ക്കി മാ​റ്റു​ക. ഇവ ഒ​ന്ന​മർ​ത്തി 12​-15 മി​നി​ട്ട് വ​യ്‌ക്കു​ക. എ​ണ്ണ ഒ​രു പാ​നിൽ ഒ​ഴി​ച്ച് ചൂ​ടാ​ക്കി ക​ട്ല​റ്റു​കൾ ഓ​രോ​ന്നാ​യി​ട്ട് വ​റു​ത്ത് ബ്രൗൺ നി​റ​മാ​ക്കി കോ​രു​ക. ഇവ ഒ​രു പ്ളേ​റ്റിൽ നി​ര​ത്തി കൊ​റി​യാ​ന്റർ മ​യോ​നി​സെ സോ​സി​നൊ​പ്പം വി​ള​മ്പു​ക.

corianter-mayonise-sause

കൊ​റി​യാ​ന്റർ - മാ​യോ​നൈസ് സോ​സ്
ചേ​രു​വ​കൾ
മ​ല്ലി​യില : 15 ഗ്രാം
പ​ച്ച​മു​ള​ക് : ഒ​രെ​ണ്ണം
മ​യോ​നി​സെ സോ​സ് - 40 ഗ്രാം
ഉ​പ്പ് : പാ​ക​ത്തി​ന്
ഉ​ണ്ടാ​ക്കു​ന്ന വി​ധം : മ​ല്ലി​യി​ല, ഉ​പ്പ്, പ​ച്ച​മു​ള​ക് എ​ന്നിവ ഒ​രു ബൗ​ളിൽ എ​ടു​ത്ത് ത​മ്മിൽ യോ​ജി​പ്പി​ച്ച് വ​യ്ക്കു​ക. ഇ​നി​യി​ത് ന​ന്നാ​യ​ര​ച്ച് മ​യോ​നൈസ് സോ​സും കൂ​ടി​ച്ചേർ​ത്ത് ഇ​ള​ക്കി വ​യ്‌ക്കു​ക. സോ​സ് ത​യ്യാർ.

tomato-dokla

ടു​മാ​റ്റോ ഡോ​ക്ക‌്ലാ
ചേ​രു​വ​കൾ
ക​ട​ല​മാ​വ് : ഒ​രു ക​പ്പ്
ചു​ര​ണ്ടിയ തേ​ങ്ങ : കാൽ ക​പ്പ്
ക​ടു​ക്, സോ​ഡാ​പ്പൊ​ടി,​പ​ഞ്ച​സാര : അര ടീ സ്‌​പൂൺ വീ​തം
എ​ണ്ണ, റവ : ഒ​രു ടേ. സ്‌​പൂൺ വീ​തം
ടു​മാ​റ്റോ ജ്യൂ​സ് : മു​ക്കാൽ ക​പ്പ്
ഉ​പ്പ് : മു​ക്കാൽ ടീ സ്‌​പൂൺ
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
ക​ട​ല​മാ​വ്, റ​വ, അര ടീ സ്‌​പൂൺ ഉ​പ്പ്,​ സോ​ഡാ​പ്പൊ​ടി എ​ന്നിവ ത​മ്മിൽ യോ​ജി​പ്പി​ക്കു​ക. ത​ക്കാ​ളി ജ്യൂ​സിൽ പ​ഞ്ച​സാര ചേർ​ത്ത് ക​ട​ല​മാ​വ് മി​ശ്രി​ത​വും ചേർ​ത്ത് ഇ​ള​ക്കി 1 മി​നി​ട്ട് വ​യ്‌ക്കു​ക. ഒ​രു മൈ​ക്രോ വേ​വ​ബിൾ പാ​ത്ര​ത്തി​ലേ​ക്കി​ത് പ​കർ​ന്ന് 5​-7 മി​നി​ട്ട് വേ​വി​ച്ച് വാ​ങ്ങു​ക. ക​ഷ​ണ​ങ്ങൾ ആ​ക്കി വ​യ്‌ക്കു​ക. 1 ടേ.​സ്‌​പൂൺ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കി​ട്ട് വ​റു​ക്കു​ക. ഇ​ത് പൊ​ട്ടു​മ്പോൾ ഡോ​ക്ക‌്ല​ക്ക് മീ​തെ വി​ത​റു​ക. ചു​ര​ണ്ടിയ തേ​ങ്ങാ​യി​ട്ട​ല​ങ്ക​രി​ച്ച് വി​ള​മ്പു​ക.

cabage-bhaji

കാബേജ് ഭാജി

ചേ​രു​വ​കൾ
കാ​ബേ​ജ് : 500 ഗ്രാം പൊ​ടി​യാ​യ​രി​ഞ്ഞ​ത്
വെ​ള്ളം : 150 എം.​എൽ
എ​ണ്ണ : 1 ടേ. സ്‌​പൂൺ
ക​ടു​ക് : 1 ടീ​സ്‌പൂൺ
ഉ​ണ​ക്ക​മു​ള​ക് : 1 എ​ണ്ണം പൊ​ടി​യാ​യ​രി​ഞ്ഞ​ത്
ക​റി​വേ​പ്പില : ഒ​രു ത​ണ്ട്, ഉ​തിർ​ത്ത​ത്
ചു​ര​ണ്ടിയ തേ​ങ്ങ : 1 ടേ. സ്‌​പൂൺ
ഉ​പ്പ് : പാ​ക​ത്തി​ന്
ത​യ്യാ​റാ​ക്കു​ന്ന വി​ധം
ഒ​രു വ​ലിയ പാ​ത്ര​ത്തിൽ കാ​ബേ​ജ് അ​രി​ഞ്ഞ​തി​ട്ട് 150 എം.​എൽ വെ​ള്ള​വും ഒ​ഴി​ച്ച് അ​ട​ച്ച് ഇ​ട​ത്ത​രം തീ​യിൽ 10 മി​നി​ട്ട് വ​യ്‌ക്കു​ക. ഇ​ട​യ്‌ക്ക് മാ​ത്രം ഇ​ള​ക്കു​ക. ഇ​നി വാ​ങ്ങി വെ​ള്ളം ഊ​റ്റി​യ​ശേ​ഷം അ​ടു​പ്പ​ത്തു​വ​ച്ച് ചൂ​ടാ​ക്കി വാ​ങ്ങു​ക.
ഒ​രു ചെ​റിയ നോൺ​സ്റ്റി​ക്ക് പാ​നിൽ എ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​ക്കി ഉ​ഴു​ന്ന്, ക​ടു​ക്, ഉ​ണ​ക്ക​മു​ള​ക് എ​ന്നി​വ​യി​ട്ട് തു​ട​രെ ഇ​ള​ക്കു​ക. ഉ​ഴു​ന്നി​ന് ഇ​ളം​ബ്രൗൺ നി​റം വ​ന്നാൽ ക​റി​വേ​പ്പി​ല​യി​ട്ട് ര​ണ്ടു​മി​നി​ട്ട് തു​ട​രെ ഇ​ള​ക്കു​ക. ഇ​ത് കാ​ബേ​ജി​ലേ​ക്ക് കോ​രി​യെ​ടു​ത്ത് ചേർ​ക്കു​ക. തേ​ങ്ങ, ഉ​പ്പ്, കു​രു​മു​ള​ക് പൊ​ടി എ​ന്നിവ കൂ​ടി ചേർ​ത്ത് ചൂ​ടോ​ടെ വി​ള​മ്പു​ക.

tomato-rounds

ടു​മാ​റ്റൊറൗ​ണ്ട്സ്
ചേ​രു​വ​കൾ
ക​ട​ല​മാ​വ് : ഒ​രു ക​പ്പ്
അ​രി​പ്പൊ​ടി : അര ക​പ്പ്
എ​ണ്ണ : ര​ണ്ട് ടീ​സ്‌​പൂൺ
ഉ​പ്പ്, മു​ള​കു​പൊ​ടി : പാ​ക​ത്തി​ന്
ത​ക്കാ​ളി​നീ​ര് : ബാ​റ്റർ ത​യ്യാ​റാ​ക്കാൻ
ത​യ്യാ​റാ​ക്കു​ന്ന​വി​ധം

ക​ട​ല​മാ​വ്, അ​രി​പ്പൊ​ടി, ഉ​പ്പ്, മു​ള​കു​പൊ​ടി, ഒ​രു ടീ സ്‌​പൂൺ എ​ണ്ണ, ത​ക്കാ​ളി ജ്യൂ​സ് എ​ന്നിവ ത​മ്മിൽ യോ​ജി​പ്പി​ച്ച് മ​യ​മു​ള്ള ഒ​രു ബാ​റ്റർ ത​യ്യാ​റാ​ക്കു​ക. അര മ​ണി​ക്കൂർ അ​ട​ച്ച് വ​‌യ്‌ക്കു​ക. ഒ​രു നോൺ​സ്റ്റി​ക്ക് തവ ചൂ​ടാ​ക്കി അ​ല്‌പം എ​ണ്ണ തേ​ച്ച് മാ​വിൽ കു​റെ​ശെ കോ​രി​യൊ​ഴി​ച്ച് പ​ര​ത്തു​ക. ര​ണ്ട് മി​നി​ട്ടി​നു​ശേ​ഷം മ​റി​ച്ചി​ടു​ക. അൽ​പ്പ നേ​രം ക​ഴി​ഞ്ഞ് പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റു​ക.