
കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരുപ്പിലാണ് വിരാട് കോഹ്‌ലി - അനുഷ്ക ശർമ ദമ്പതികൾ. ഗർഭിണിയാണെന്ന വാർത്ത അറിയിച്ചത് മുതൽ എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി മറക്കാതെ പങ്കുവയ്ക്കാറുണ്ട്. ഗർഭ കാലയളവിൽ കംഫർട്ടബിൾ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും അനുഷ്ക ഒരു പോലെ ശ്രദ്ധിക്കാറുണ്ട്.
ഇപ്പോൾ പേസ്റ്റൽ പീച്ച് നിറത്തിലുള്ള സിമ്പിൾ ലുക്ക് ഡംഗരിയും വൈറ്റ് ടീഷർട്ടും ധരിച്ചുള്ള തന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് അനുഷ്ക. കോട്ടൺ മെറ്റീരിയലിൽ വളരെ റിലാക്സ് ഡിസൈനോട് കൂടിയ മറ്റേർണിറ്റി ഡ്രസ് ആണിത്. ഗർഭകാലം ആശ്വാസകരവും ഒപ്പം ഫാഷനബിളുമാക്കാവുന്ന ലളിതമായ വസ്ത്രശൈലിയാണ് അനുഷ്കയുടെ ചിത്രങ്ങളിൽ കാണാൻ സാധിക്കുക.
അനുഷ്കയുടെ മനോഹരമായ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അനുഷ്കയേയും കോഹ‌്‌ലിയേയും പോലെ തന്നെ ആരാധകരും കുഞ്ഞതിഥിയുടെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.