
അശ്വതി: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിന്റെ ആരോഗ്യകാര്യങ്ങൽക്കായി പണം ചെലവഴിക്കും. പിതൃസമ്പത്ത് ലഭ്യമാകും. സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഭരണി: സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. ബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച ദിവസം അനുകൂലം.
കാർത്തിക: പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. കർമ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. മത്സരപരീക്ഷകളിൽ വിജയസാദ്ധ്യത കാണുന്നു. വ്യാഴാഴ്ച ദിവസം അനുകൂലം.
രോഹിണി: സന്താനഗുണം ലഭിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കുടുംബപരമായി ഉണ്ടായിരുന്ന തർക്കങ്ങൾ ബന്ധുക്കൾ മുഖേന പരിഹരിക്കും. അപ്രതീക്ഷിതമായി ദൂരയാത്രകൾ ആവശ്യമായി വരും. വ്യാഴാഴ്ച ദിവസം അനുകൂലം.
മകയീരം: സന്താനങ്ങളാൽ ധനലാഭം പ്രതീക്ഷിക്കാം. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. ഉദ്യോഗാർത്ഥികളുടെ പരിശ്രമങ്ങൾ ഫലവത്താകും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മിഥുനരാശിക്കാർ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവാതിര: സാമ്പത്തികനേട്ടം ഉണ്ടാകും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. യാത്രകൾ ആവശ്യമായി വരും ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഇന്റർവ്യൂ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കിട്ടാൻ കാലതാമസം എടുക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പുണർതം: പിതൃഗുണം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. യാത്രകൾ ആവശ്യമായി വരും, ബിസിനസിന് അനുകൂല സമയമല്ല. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയസാദ്ധ്യത കാണുന്നു. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉത്തരവ് ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കുക. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
ആയില്യം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥലമാറ്റം പ്രതീക്ഷിക്കാം. കണ്ടകശനികാലമായതിനാൽ ദമ്പതികൾ തമ്മിൽ കലഹങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകം: കർമ്മഗുണം ലഭിക്കും. വിശേഷവസ്ത്രാഭരണങ്ങൾ ലഭിക്കും. ഉന്നതധികാരം കൈവരും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. പ്രശസ്തി വർദ്ധിക്കും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ബന്ധുഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക അഭിവൃദ്ധി കൈവരും. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. സന്താന ഗുണം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. എന്തും തുറന്നുപറയുന്ന സ്വഭാവം കാരണം ശത്രുത വർദ്ധിക്കും. കർമ്മഗുണം ലഭിക്കും. സന്താനങ്ങളാൽ ഭാഗ്യവും ധനലാഭവും ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ചൊവ്വാഴ്ച ദിവസം അനുകൂലം.
അത്തം: പൊതുപ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. അവിവാഹിതർക്ക് ഉന്നത കുടുംബത്തിൽ നിന്നും വിവാഹാലോചനകൾ വന്നെത്തും. നൂതന ഗൃഹലാഭത്തിന് സാദ്ധ്യത. കർമ്മപുഷ്ടി ലഭിക്കും.  കലാപരമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ചൊവ്വാഴ്ച ദിവസം അനുകൂലം.
ചിത്തിര: വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം വർദ്ധിപ്പിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം. സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. പല വിധത്തിലുള്ള ചിന്തകൾ മനസിനെ അലട്ടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കാൻ തടസം നേരിടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചോതി: സഹോദരഗുണം പ്രതീക്ഷിക്കാം. സന്താനങ്ങൾ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് കലാകായിക രംഗങ്ങളിൽ താത്പര്യം വർദ്ധിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
വിശാഖം: പിതൃഗുണം ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. മാതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിസിനസ് രംഗത്ത് പലവിധ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. ചൊവ്വാഴ്ച ദിവസം അനുകൂലം.
അനിഴം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കുടുംബജീവിതം സന്തോഷപ്രദമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. പിതൃഗുണം ലഭിക്കും. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
കേട്ട: സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. ഗൃഹനിർമ്മാണത്തിന് വേണ്ടിയോ, വാഹനസംബന്ധമായോ ധനം ചെലവാക്കും. ഉന്നതവിദ്യക്ക് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ഗവേഷണ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ സാധിക്കും. ഏതു കാര്യത്തിന് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധനചെലവ് നേരിടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
മൂലം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനലബ്ധിക്ക് വേണ്ടി ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുള്ളതിനാൽ സൂക്ഷിക്കേണ്ടതാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരാടം: അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ചെറുയാത്രകൾ ആവശ്യമായി വരും. കർമ്മരംഗത്ത് വിഷമതകൾ അനുഭവപ്പെടും. ഏഴരശനികാലമായതിനാൽ സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. വെള്ളിയാഴ്ച ദിവസം അനുകൂലം
ഉത്രാടം: പിതൃഗുണം ലഭിക്കും. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവർത്തിക്കും. ഉന്നത വിദ്യയ്ക്ക് ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും.  മുൻകോപം നിയന്തിക്കുക. ബിസിനസ് രംഗത്ത് മത്സരങ്ങൾ നേരിടും. ആരോഗ്യപരമായി ശ്രദ്ധിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവോണം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മാതാവിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ അലസതയും ആരോഗ്യപുഷ്ടിക്കുറവും അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹകാര്യങ്ങൾക്ക് അനുകൂല തീരുമാനം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ശത്രുക്കളെ പരാജയപ്പെടുത്താൻ കഠിനമായി പരിശ്രമിക്കേണ്ടി വരും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് നൃത്ത സംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
ചതയം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ഉദ്യോഗസ്ഥന്മാർക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. പ്രശസ്തിയും സദാസന്തോഷവും ഉണ്ടാകും. അകന്നു കഴിഞ്ഞിരുന്ന ഭാര്യാഭർത്താക്കന്മാർ ഒന്നിച്ചുചേരാൻ സാദ്ധ്യതയുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.
പൂരുരുട്ടാതി: പിതൃഗുണം ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ബിസിനസ് രംഗത്ത് പലവിധ വിഷമതകൾ അനുഭവപ്പെടും. സുഹൃത്തുക്കൾ മുഖേന ഗൃഹകലഹവും അപകീർത്തിയും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സൂക്ഷിക്കണം. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: സഹോദരങ്ങളിൽ നിന്നോ സഹോദരസ്ഥാനീയരിൽ നിന്നോ സഹായസഹകരണങ്ങൾ ലഭിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കണം. കർമ്മരംഗത്ത് പലവിധത്തിലുള്ള പ്രതിസന്ധികളും മാനസികപ്രയാസങ്ങളും സ്ഥലമാറ്റങ്ങളും പ്രതീക്ഷിക്കാം. ഗൃഹത്തിൽ നിന്നും വിട്ടു നിൽക്കേണ്ട അവസ്ഥ ഉണ്ടാകും. വെള്ളിയാഴ്ച ദിവസം ഉത്തമം.
രേവതി: സഹോദരാദി ഗുണം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.  മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറും. വിദ്യാർത്ഥികൾക്ക് വിദ്യാവിഷയങ്ങളിൽ അലസത അനുഭവപ്പെടും. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.