km-sahaji

ക​ണ്ണൂ​ർ: തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കാണിച്ച് അഴീക്കോട് എം.എൽ.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം. ഷാജി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. കണ്ണൂർ പാപ്പിനിശേരിയിലെ ചിലർ ഇതിനായി മുംബെയിലെ ഗുണ്ടാസംഘത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. പാപ്പിനിശേരിയിലെ ഒരു വ്യക്തി മുംബെയിലെ ഗുണ്ടാസംഘവുമായി ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖകളും ഇയാളുടെ ഫോട്ടോയും ഉൾപ്പെടെയാണ് പരാതി നൽകിയത്. കണ്ണൂരിലെ ചില ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഫലമായാണ് വധഭീഷണിയുടെ വിവരങ്ങൾ തനിക്ക് ലഭിച്ചതെന്നും ഷാജി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. നേരത്തെയുണ്ടായ ഭീഷണിയുടെ തുടർച്ചയാണിത്. വധഗൂഢാലോചനയെപ്പറ്റി സമഗ്രാന്വേഷണം ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്.