santhi

ബംഗളൂരു: നടി ശാന്തികൃഷ്ണയുടെ അച്ഛൻ ആർ കൃഷ്ണൻ അന്തരിച്ചു. 92 വയസായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കൊവിഡ് പിടിപെടുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഭാര്യ: കെ ശാരദ. സംവിധായകൻ സുരേഷ് കൃഷ്ണ മൂത്തമകനാണ്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങുകൾ നടക്കുക.