hathras-case

ലക്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ഇരുപത്തിരണ്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കാണാൻ സി.ബി.ഐ സംഘം അവരെ പാർപ്പിച്ച അലിഗഢിലെ ജയിലിലെത്തി. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയും സംഘം സന്ദർശിച്ചു. ഹാഥ്‌രസ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴുളള സി.സി.ടി.വി ദൃശ്യങ്ങൾ നഷ്‌ടപ്പെട്ടെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ നേരത്തെ സി.ബി.ഐയെ അറിയിച്ചിരുന്നു. ഇതിന്റെ കൂടെ പശ്‌ചാത്തലത്തിലായിരുന്നു ആശുപത്രി സന്ദർശനം.


സി.സി.ടി.വി ദൃശ്യങ്ങൾ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്‌ക്കാനാകൂവെന്നാണ് ഹാഥ്‌രസ് ജില്ലാ ആശുപത്രിയുടെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോഴായിരുന്നു ആശുപത്രി അധികൃതർ വിശദീകരണവുമായെത്തിയത്. അതേസമയം കാൺപൂരിൽ രണ്ട് പേർ ചേർന്ന് ദളിത് സ്ത്രീയെ തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.